Malayalam

ബിസിനസ്സ് മാജിക്കുമായി OLOPO BIZZ

ബിസിനസ്സ് മാജിക്കുമായി OLOPO BIZZ

ഡിജിറ്റല്‍ ലോകത്തേക്ക് ഒന്ന് കണ്ണ്  തുറന്ന് നോക്കിയാല്‍ മനസ്സിലാകും ഇപ്പോള്‍ ഒട്ടുമിക്ക ആപ്പും ഫ്രീയായി തന്നെ ഡൗൺലോഡ് ചെയ്യാം. അതിൽ വലിയ പുതുമയൊന്നുമില്ല, കാരണം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിന് സൗജന്യ ഡൗൺലോഡുകൾ അനിവാര്യമാണ്. പക്ഷെ ആപ്പിനുള്ളിൽ കയറി ഒരാൾക്ക് ഒരു അക്കൗണ്ട് തുടങ്ങണമെങ്കിലോ?? ഭൂരിഭാഗം ആപ്പുകളിലും ഒരു അക്കൗണ്ട് തുടങ്ങി അത് ഒന്ന് ഉപയോഗിക്കണമെങ്കിൽ പണം നൽകിയുള്ള പാക്കേജുകൾ കാണാം. എന്നാൽ ഇതിനെല്ലാം വിപരീതമായി ഫ്രീ ഡൗൺലോഡ്, ഫ്രീ രജിസ്ട്രേഷൻ, ഫ്രീ സർവീസുകള്‍ എന്നിങ്ങനെ ഒട്ടേറെ പുതുമകളുമായാണ് Olopo Bizz എത്തിയിരിക്കുന്നത്.

 

ആപ്പ് സ്റ്റോറിലും പ്ലേ സ്റ്റോറിലുമെല്ലാം ഗെയിമിംഗ് വിഭാഗം ആപ്പുകളാണ് ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെടുന്നത്. എന്നാൽ രണ്ടാമത് നിൽക്കുന്ന വിഭാഗം ബിസിനസ്സ് തന്നെയാണ്. അതുകൊണ്ട് തന്നെ ഏതൊരു പുതിയ സംരംഭകനു പോലും Olopo Bizz എന്ന ഈ ബിസിനസ്സ് ആപ്പ് ആത്മവിശ്വാസത്തോടെ ഡൗൺലോഡ് ചെയ്യാം. ഫ്രീ ഡൗൺലോഡിനും അക്കൗണ്ട് ക്രിയേഷനും ശേഷം Olopo Bizz ൽ നിങ്ങൾക്ക് നിങ്ങളുടെ ഉൽപ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഫ്രീ കാറ്റലോഗ് സംവിധാനം ഉപയോഗിക്കാം.

മറ്റെന്തൊക്കെ???

 

  • ⁠ ഇത് നിങ്ങളുടെ വിൽപ്പന വര്‍ദ്ധിപ്പിക്കുന്നു- നിങ്ങളുടെ ബിസിനസ്സിന് ഒരു ഓൺലൈൻ സാന്നിധ്യം നൽകുന്നതിലൂടെ, കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താനും നിങ്ങളുടെ മാർക്കറ്റ് വികസിപ്പിക്കാനും വിൽപ്പന വർദ്ധിപ്പിക്കാനും Olopo Bizz നിങ്ങളെ സഹായിക്കുന്നു.
  • ⁠ പ്രവർത്തന ചിലവ് കുറയ്ക്കുന്നു- ആപ്പ് വിവിധ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നു, ചിലവേറിയ അടിസ്ഥാന സൗകര്യങ്ങളുടെയും സ്വമേധയാലുള്ള ജോലിയുടെയും ആവശ്യകത കുറച്ച് സമയവും പണവും ലാഭിക്കുന്നു.
  • ⁠ ഉപഭോക്തൃ ഇടപെടൽ മെച്ചപ്പെടുത്തുന്നു- വ്യക്തിഗതമാക്കിയ ഓഫറുകൾ, ലോയൽറ്റി പ്രോഗ്രാമുകൾ, തൽക്ഷണ ആശയവിനിമയം എന്നിവയിലൂടെ ഉപഭോക്താക്കളുമായി ബന്ധം നിലനിർത്താൻ Olopo Bizz നിങ്ങളെ അനുവദിക്കുന്നു, അതിനാല്‍ അവർ ഇടപഴകുകയും തിരികെ വരികയും ചെയ്യുന്നു.
  • ⁠ ⁠ ലളിതമായ രീതിയില്‍ ബിസിനസ്സ് മാനേജ്മെൻ്റ് ഫലപ്രദമാക്കുന്നു- ഉപയോഗിക്കാൻ എളുപ്പമുള്ള ഇൻ്റർഫേസ് ഉപയോഗിച്ച്, Olopo Bizz  ഇൻവെൻ്ററി നിയന്ത്രിക്കാനും വിൽപ്പന ട്രാക്കുചെയ്യാനും ഉപഭോക്തൃ അന്വേഷണങ്ങൾ കൈകാര്യം ചെയ്യാനും നിങ്ങളെ സഹായിക്കുന്നു.
  • ⁠ ⁠ ബ്രാൻഡിംഗ് ആൻഡ് ബാംങ്കിംഗ് സേവനങ്ങൾ ഒരുക്കുന്നു- ഇവയ്ക്കെല്ലാം പുറമെ പാക്കേജുകളുടെ അടിസ്ഥാനത്തില്‍ Olopo Bizz പ്രീമിയം കസ്റ്റമേഴ്‌സിന്  ലാഭകരമായ ഒട്ടേറെ  ബ്രാൻഡിംഗ് & ബാംങ്കിംഗ് സേവനങ്ങൾ ഒരുക്കിയിരിക്കുന്നു.അങ്ങനെ ഒരൊറ്റ ബിസിനസ്സ്  പ്ലാറ്റ്‌ഫോം വ്യാപാരികള്‍ക്ക് ഇനി സൂപ്പര്‍ ഹീറോ അകുമെന്നതില്‍ സംശയമേയില്ല.ഒരു ദിവസത്തില്‍ ശരാശരി 80 തവണയെങ്കിലും ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ഉപഭോക്താക്കളിൽ 84% പേരും സ്വന്തം ഫോൺ പരിശോധിക്കുന്നു എന്നാണ് കണക്ക്. ഒപ്പം അവരുടെ ദൈനംദിന സമയത്തിൻ്റെ 50% സ്മാർട്ട്ഫോണുകളിൽ ചെലവഴിക്കുകയും ചെയ്യുന്നു. ഒരു ആപ്പ് ഡൗൺലോഡ് ചെയ്യുന്നത് വഴി അവരുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാകാൻ ഒരു കച്ചവടക്കാരനും കഴിഞ്ഞാലോ? അതിനുള്ള പെർഫെക്ട് റൂട്ട്.. അതാണ് Olopo Bizz… എങ്കില്‍ ഒന്ന് ട്രൈ ചെയ്ത് നോക്കാം…അല്ലെ ?

    For Android users-https://play.google.com/store/apps/details?id=com.wac.olopomer 

    For iPhone users –https://apps.apple.com/app/id6590630492 

    Reference: https://www.statista.com/topics/2454/e-commerce-in-india/